തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍. ആരോ?ഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിന്മാറ്റം. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് അറിയിച്ചു.
ഒക്ടോബര്‍ 1 മുതല്‍ കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്നാണ് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിരുന്നത്. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. പ്രതിസന്ധി മറികടക്കാന്‍ 104 കോടി സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചിരുന്നു.