IndiaNEWS

ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ ബോസ്നിയ അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്.2019 മുതല്‍ ഈ ക്രോയേഷ്യകാരന്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരീശിലകനാണ്.ക്രോയേഷ്യക്ക് വേണ്ടി ലോകകപ്പില്‍ അടക്കം കളിച്ച സ്റ്റിമാച്ച് പിന്നീട് അവരുടെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായും സേവനം ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയതോടെ ആദ്യ കാലങ്ങളില്‍  വലിയ വെല്ലുവിളികളായിരുന്നു സ്റ്റിമാച്ചിന് നേരിടേണ്ടി വന്നത്. ടീമിന് മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ തിരിച്ചടിയിലൂടെ പോവുകയായിരുന്നു ആ സമയത്ത്.പക്ഷേ ഇപ്പോൾ കാര്യങ്ങള്‍ മാറി. ഇത്തവണ ഈ ക്രോയേഷ്യകാരന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത് രണ്ട് അന്തരാഷ്ട്ര കിരീടങ്ങളാണ്. ആദ്യം സാഫ് കപ്പ്, പിന്നാലെ ഇന്റർകോണ്ടിനെന്റൽകപ്പ്. ഇപ്പോള്‍ ഇതാ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നോക്കോട്ട് റൗണ്ടിലേക്ക് വരെ ടീം ഇന്ത്യ യോഗ്യത നേടിയിരിക്കുന്നു.അതും 13 വർഷങ്ങൾക്കു ശേഷം.

 

Signature-ad

എന്നാല്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ യൂറോപ്പില്‍ നിന്നുള്ള പ്രധാന ടീമുകളിലൊന്നായ ബോസ്നിയ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ടീമായ ബോസ്നിയ തങ്ങളുടെ പുതിയ പരിശീലകനായി നോട്ടമിടുന്നവരിലൊരാള്‍ ഇന്ത്യന്‍ പരിശീലകനാണ്.സെര്‍ബിയയുടെയും ആസ്റ്റണ്‍ വില്ലയുടെയും മുന്‍ താരമായ സാവോ മിലോസെവിച്ചിനൊപ്പമാണ് സ്റ്റിമാച്ചിനെ പരിഗണിക്കുന്നത്.

 

എന്നാല്‍ സ്റ്റിമേക്കിനെ വിട്ടു കൊടുക്കാന്‍ ഇന്ത്യ ഒരുക്കമല്ല എന്നാണ് റിപ്പോര്‍ട്ട്.സ്റ്റിമാച്ചിന് കരാര്‍ പുതുക്കി നൽകാൻ സന്നദ്ധരാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശം ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി പ്രഭാകര്‍ അയച്ചിട്ടുണ്ടെന്നാണ് വിവരം.ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും സ്റ്റിമാച്ച് തുടരണമെന്നാണ് താല്പര്യം.ഇന്ത്യയുമായുള്ള സ്റ്റിമാച്ചിന്റെ കാലാവധി ഈ‌ നവംബറിലാണ് പൂർത്തിയാകുന്നത്.

Back to top button
error: