IndiaNEWS

വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്; മലയാളികള്‍ക്കും സന്തോഷിക്കാന്‍ വക

ന്യൂഡല്‍ഹി: 2024ലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് പട്ടികയില്‍ ഇത്തവണ ഇടംപിടിച്ചത് 91 ഇന്ത്യന്‍ സര്‍വകലാശാലകള്‍. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (ടിഎച്ച്ഇ) മാഗസിന്‍ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ബംഗളൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യം ഇത്തവണ റാങ്കിംഗ് മെച്ചപ്പെടുത്തി. 75 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ 2024ലെ ലോക സര്‍വകലാശാല റാങ്കിംഗില്‍ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു.

Signature-ad

അണ്ണാ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, ശൂലിനി യൂണിവേഴ്‌സിറ്റി ഒഫ് ബയോടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് സയന്‍സസ് എന്നിവയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന് തൊട്ടുപിന്നിലുള്ളത്. അതേസമയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റ് കോട്ടയത്തേത് തന്നെയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അണ്ണാ യൂണിവേഴ്‌സിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ മലയാളികള്‍ക്കും സന്തോഷിക്കാം.

തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐഐടി) റാങ്കിംഗ് പട്ടികയില്‍ ഇടംപിടിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. റാങ്കിംഗിന്റെ സുതാര്യതയിലും നിലവാരത്തിലും സംശയം ജനിപ്പിച്ചിക്കുന്നതാണിതെന്നാണ് വിമര്‍ശനം.

 

Back to top button
error: