IndiaNEWS

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: തഞ്ചാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. പാപനാശം സ്വദേശി പി കോകില(33) യാണ് മരിച്ചത്. ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കപിസ്ഥലയില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കട നടത്തി വരികയായിരുന്നു ഇവര്‍.

ഇന്നലെയാണ് അപടകം നടന്നത്. ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ ഇവര്‍ സംസാരിക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ കടയില്‍ തീ പിടിക്കുകയും കോകിലയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്. കോകിലയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗരുതരമായി പൊള്ളലേറ്റ് യുവതി മരിച്ചു.

Signature-ad

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഭര്‍ത്താവ് പ്രഭാകരന്‍ നേരത്തെ മരിച്ചിരുന്നു. ഇതിനുശേഷമാണ് കോകില മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ഷോപ്പ് നോക്കി നടത്താന്‍ തുടങ്ങിയത്.

 

 

Back to top button
error: