IndiaNEWS

പറമ്പിൽ മലവിസർജ്ജനം; മധ്യപ്രദേശിൽ രണ്ടു കുട്ടികളെ തല്ലിക്കൊന്നു

ഫോട്ടോയിൽ കാണുന്ന വെള്ള തുണിയിൽ പൊതിഞ്ഞിരിക്കുന്നത് രണ്ട് പിഞ്ചു മക്കളുടെ ചേതനയറ്റ ശരീരമാണ്.
സ്വന്തം വീട്ടിൽ കക്കൂസ് ഇല്ലാത്തതു കൊണ്ട് പറമ്പിൽ മലവിസർജ്ജനം ചെയ്യേണ്ടി വന്നതിനാൽ മേൽജാതിക്കാരുടെ തല്ലു കൊണ്ട് മൃതിയടയേണ്ടി വന്ന രണ്ട് കുട്ടികളുടെ ശവശരീരം.
മധ്യപ്രദേശ് സംസ്ഥാനത്തെ സാക്ഷാൽ ശിവന്റെ പേരിലുള്ള ശിവപുരി ജില്ലയിലാണ് സംഭവം.
മരണപ്പട്ടത് രോഷ്നി ബാൽമീകി (12) അവിനാഷ് ബാൽമീകി (12) എന്നിങ്ങനെ രണ്ടു കുട്ടികൾ.
പാർശ്വവൽക്കരിക്കപ്പെട്ട കോടിക്കണക്കണക്കിന് മനുഷ്യർ അര വയറുമായി അലയുന്ന പാവങ്ങളുടെ ഇന്ത്യയിൽ എന്ത് ഡിജിറ്റൽ സാങ്കേതിക വിപ്ലവം ! കോടികൾ ചിലവിട്ട് പ്രതിമകൾ സ്ഥാപിക്കുന്ന കൂട്ടത്തിൽ ഓരോ വടക്കേ ഇന്ത്യൻ ഗ്രാമത്തിലും ഓരോ പൊതു ശൗചാലയങ്ങളെങ്കിലും പണിതിരുന്നെങ്കിൽ !

Back to top button
error: