KeralaNEWS

പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

    പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊടുമ്പ് പഞ്ചായത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപം  ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മൃതദേഹങ്ങള്‍  കൊട്ടേക്കാട് ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടേതാവാം എന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ. മൃതദേഹങ്ങൾ ആരുടേതാണെന്നു ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് യുവാക്കള്‍ ഒളിച്ച് താമസിച്ചിരുന്നത്. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ ഊഹിക്കുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.

Back to top button
error: