CrimeNEWS

ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു, മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

   കാഞ്ഞങ്ങാട്: ഗൃഹനാഥനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പരുത്തിച്ചാലിലെ എം വി ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകളുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ ബാലകൃഷ്ണനെ വീട്ട് മുറ്റത്ത് വെച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്. രണ്ട് വർഷമായി ഭാര്യയും മക്കളുമായി വേർപിരിഞ്ഞു കഴിയുന്ന ബാലകൃഷ്ണൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.

Signature-ad

ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഭാര്യ: വസന്ത. മക്കൾ: അശ്വതി, അമൃത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: