NEWSSports

ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ

ബെയ്ജിംഗ്:ചൈനയിലെ ഹ്വാംഗ്ചോയില്‍ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലും വെളളിമെഡലുകളാണ് നേടിയത്.

10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ മെഹുലി ഘോഷ്, ആഷി ചൗസ്കി, റമിത എന്നിവരടങ്ങിയ ടീമിന് വെളളി ലഭിച്ചത്. തുഴച്ചിലില്‍ അര്‍ജുൻ ലാല്‍, അരവിന്ദ് സഖ്യത്തിനാണ് വെള്ളി ലഭിച്ചത്. ലൈറ്റ് വെയിറ്റ് സ്കള്‍സ് വിഭാഗത്തിലാണ് ഇവരുടെ മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ മെഹുലി ഘോഷും റമിതയും ഫൈനലില്‍ എത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലും ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. ബംഗ്ളാദേശിനെയാണ് തോല്‍പ്പിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലും തുഴച്ചിലിലും ചൈനയ്ക്കാണ് സ്വര്‍ണം.

Signature-ad

ഇന്നലെയാണ് വൻകരയുടെ കായിക വസന്തത്തിന്റെ വിസ്മയച്ചെപ്പ് തുറന്ന് ഹ്വാംഗ്ചോയില്‍ 19-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റി തലവൻ തോമസ് ബാക്ക്, ഏഷ്യൻ ഒളിമ്ബിക് കൗണ്‍സില്‍ ആക്ടിംഗ് പ്രസിഡന്റും ഇന്ത്യക്കാരനുമായ രാജാ രണ്‍ധീര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി. അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ ചടങ്ങിനെത്തിയില്ല.

Back to top button
error: