KeralaNEWS

പുതിയ വന്ദേ ഭാരതിന് ആഴ്ചയില്‍ 6 ദിവസം സര്‍വീസ്; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും. യാത്രക്കാരുമായുള്ള ആദ്യ യാത്ര അടുത്ത ഞായറാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്ര.

ആഴ്ചയില്‍ 6 ദിവസമാണ് രണ്ടാം വന്ദേ ഭാരത് സര്‍വീസ് നടത്തുക. കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27 ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കും. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിലാണ് സ്റ്റോപ്പ്.

Signature-ad

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുക. ഇതിനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ സൗകര്യമൊരുക്കും. കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് നിന്നാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.

രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമം

കാസര്‍കോട് – 7.00 am, കണ്ണൂര്‍ – 8.03/8.05 am, കോഴിക്കോട് – 9.03/9.05am, ഷൊര്‍ണൂര്‍ – 10.03/10.05am, തൃശൂര്‍ – 10/38/10.40 am. എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/1240 am, കൊല്ലം 1.55/1.57 pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55 pm, ആലപ്പുഴ – 5.55/5.57 pm, എറണാകുളം – 6.35/6.38 pm, തൃശൂര്‍ – 7.40/7.42 pm, ഷൊര്‍ണൂര്‍ 8.15/8.17 pm, കോഴിക്കോട് – 9.16/9.18 pm, കണ്ണൂര്‍ – 10.16/1.18 pm, കാസര്‍കോട് – 11.55 pm.

ഓറഞ്ചും കറുപ്പും ഇടകലര്‍ന്ന പുതിയ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്രതീക്ഷിച്ചതിലും 19 മിനിറ്റ് നേരത്തെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി. രണ്ടാം പരീക്ഷ ഓട്ടം കാസര്‍കോട്ട് നിന്നാണ് പുറപ്പെട്ടത്.

Back to top button
error: