KeralaNEWS

തൃശൂര്‍ എടുത്തു കഴിഞ്ഞു? സുരേഷ് ഗോപി തട്ടകം കണ്ണൂരേയ്ക്ക് മാറ്റുന്നു?

കണ്ണൂര്‍: തന്നെ വരത്തനെന്നു വിളിക്കാന്‍ വടക്കുള്ളവര്‍ക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കുറച്ചുകാലം കഴിഞ്ഞാല്‍ താന്‍ കണ്ണൂരുകാരുടെ സ്വന്തമായി വരാന്‍ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരില്‍ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.

ലോക്‌സഭയിലേക്ക് കണ്ണൂരില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയിലൂടെ താരം കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്.

Signature-ad

”ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ചയാളാണ് ഞാന്‍. രണ്ടര വയസ്സായപ്പോള്‍ ആച്ഛന്റെ നാടായ കൊല്ലത്തേക്കു കൊണ്ടുപോയി. അവിടെയാണ് പഠിച്ചതും വളര്‍ന്നതും. പിന്നീട് ഒരു തൊഴില്‍ തേടി ചെന്നൈയിലേക്കു പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലുവര്‍ഷത്തെ അല്ലലുകള്‍ക്കും വ്യാകുലതകള്‍ക്കും ഇടയിലാണ് കരിയര്‍ നട്ടുവളര്‍ത്തിയത്.

ഇന്ന് അതു നിങ്ങള്‍ക്കൊരു തണല്‍മരമായി കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു വളം നല്‍കി വേരുറപ്പിച്ചത് ചെന്നൈയാണ്. ഭാര്യ വീടുള്ള തിരുവനന്തപുരത്താണ് 33 വര്‍ഷമായി ജീവിതം. തലസ്ഥാന നഗരിയില്‍നിന്നു തീര്‍ത്തും ഒരു തെക്കനെ വേണമെങ്കില്‍ കുറച്ചു കാലത്തേക്ക് കൂടി നിങ്ങള്‍ക്ക് വരത്തന്‍ എന്ന പേര് ചാര്‍ത്തി തരാന്‍ അവസരമുണ്ട്. അതുകഴിഞ്ഞാല്‍ നിങ്ങളുടെ സ്വന്തമാളായി ഞാന്‍ വളര്‍ന്നു വരികയാണെങ്കില്‍ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും.” സുരേഷ് ഗോപി പറഞ്ഞു.

 

Back to top button
error: