ബ്രിട്ടനിലെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് പിന്‍വലിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്
സംബര്‍ 20 മുതലാണ് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു. വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സൗദി സമയം പതിനൊന്നുമണിമുതലാണ് യാത്ര വിലക്ക് നീക്കുന്നത്.
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും ഇനിയും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന് പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകൂ.