LocalNEWS

ബികോം വിദ്യാർത്ഥിനി പരീക്ഷ കഴിഞ്ഞ് സഹപാഠിയുടെ ബൈക്കിൽ കയറാൻ തുടങ്ങുന്നതിനിടെ ബസ് ഇടിച്ചു മരിച്ചു 

  പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാർത്ഥിനി സ്വകാര്യ ബസ്സിടിച്ച് മരിച്ചു. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജിസ്മിയാണ് (19) മരിച്ചത്. പറവൂർ മാല്യങ്കര എസ്.എൻ.എം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബൈക്കിൽ കയറി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ബന്ധുവും സഹപാഠിയുമായ ഇമ്മാനുവൽ പരിക്കുകളോട് രക്ഷപ്പെട്ടു.

അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ഇമ്മാനുവലിന്റെ ബൈക്കിൽ കയറാൻ ഒരുങ്ങുമ്പോൾ മൂത്തകുന്നം ഭാ​ഗത്തുനിന്ന് അതിവേ​ഗത്തിൽ വന്ന സൗപർണിക ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Signature-ad

ജിസ്മി ബസ്സിന് അടിയിലേക്കാണ് തെറിച്ചുവീണത്. ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിത്തകർന്നു. തെറിച്ചുവീണ ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ​ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: