KeralaNEWS

മരുന്നില്ലാതെ കുത്തിവയ്പ്പ് ; കൊല്ലത്ത് രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെൻഷൻ

കൊല്ലം:രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നിറയ്ക്കാതെ കുത്തിവയ്പ്പ് നടത്തിയ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെൻഡ് ചെയ്തു.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനെത്തിയ വെള്ളിമണ്‍ സ്വദേശികളായ വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്ബതികളുടെ കുഞ്ഞിനാണ് മരുന്നില്ലാതെ കുത്തിവയ്പ്പ് നടത്തിയത്.

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആണ് ജീവനക്കാരുടെ അനാസ്ഥ ഉണ്ടായത്.പ്രതിരോധ കുത്തിവെപ്പിനായി കുഞ്ഞിനെ പെരിനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് അമ്മയും അമ്മൂമ്മയും ചേര്‍ന്നായിരുന്നു. സിറിഞ്ചില്‍ മരുന്ന് നിറയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ശ്രീലക്ഷ്മി പ്രൈമറി ഹെല്‍ത്ത് നഴ്സിനോട് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് തെറ്റുപറ്റിയെന്ന് സമ്മതിച്ച നേഴ്സ് ഇഞ്ചക്ഷൻ വീണ്ടുമെടുക്കാൻ ശ്രമിച്ചുവെന്ന് പരാതി.

Signature-ad

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ആശുപത്രിയിലെത്തി അന്വേഷണം നടത്തി.തുടർന്ന് ഗ്രേഡ് ഒന്ന് നഴ്സ് ഷീബ, ഗ്രേഡ് രണ്ട് നഴ്സ് ലൂര്‍ദ് എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Back to top button
error: