തിരുവനന്തപുരം: ഇത്തവണയും നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ വർഷത്തെ ഓണം ബംബർ ജേതാവ് അനൂപ്.തിരുവനന്തപുരത്തിന് പുറമേ മൂന്നു ജില്ലകളില്‍ നിന്നുമാണ് ടിക്കറ്റുകൾ എടുത്തിരിക്കുന്നത്.
ലോട്ടറിയടിച്ചതിന് ശേഷം കുറച്ച് പണം ചെലവാക്കിയെന്നും ബാക്കി പണം ബാങ്കില്‍ ഫിക്സ്ഡ് ഇട്ടെന്നും അനൂപ് പറഞ്ഞു. ഒരു വര്‍ഷമായിട്ടും ഫോണുകളിലൂടെയും കടയിലെത്തിയും സഹായം ചോദിച്ച് ആളുകള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം കിട്ടുമ്പോള്‍ ധൂര്‍ത്തടിക്കാതെ നോക്കികണ്ടും കൈകാര്യം ചെയ്താല്‍ ഇനിയും പണമുണ്ടാക്കാന്‍ കഴിയുമെന്നും അനൂപ് പറഞ്ഞു.
ഇപ്പോള്‍ സന്തോഷകരമായാണ് മുന്നോട്ടുപോകുന്നതെന്നും എന്നാല്‍ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിണക്കം വന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്പന നടന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്.