KeralaNEWS

ഓണം ബംബർ: പ്രൈസുകളും നികുതികളും ഇങ്ങനെ

ണം ബംബർ ജേതാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും.
125.54 കോടി രൂപയാണ് ഇത്തവണ മൊത്തത്തിൽ സമ്മാനമായി നല്‍കുന്നത്.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.ഇവയ്ക്കു പുറമേ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.500 രൂപയാണ് ടിക്കറ്റ് വില.
5,000 രൂപ വരെയുള്ള സമ്മാനത്തുക ലോട്ടറി സ്റ്റാളില്‍ നിന്ന് ലഭിക്കും. അതിനുമുകളില്‍ ഒരു ലക്ഷം രൂപവരെയുള്ളതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമീപിക്കണം. ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയ്ക്ക് ലോട്ടറി ഡയറക്ടറേറ്റിനെ സമീപിക്കണം.നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കണം. വൈകിയാല്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം നല്‍കേണ്ടി വരും.

ഓണം ബംബർ 25 കോടി അടിച്ചാൽ

ഓണം ബംബർ 25 കോടി ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 12 കോടി 88 ലക്ഷം രൂപ മാത്രമാണ്.
10 ശതമാനം ഏജന്റ് കമ്മീഷൻ
2 കോടി 50 ലക്ഷം പോയാൽ പിന്നെ
ബാക്കിയുള്ളത്
*22 കോടി 50 ലക്ഷം രൂപ.
അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ പിന്നെയുള്ളത്
*15കോടി 75 ലക്ഷം രൂപ.
തീർന്നിട്ടില്ല
അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം.2 കോടി 4975000 രൂപ.
കഴിഞ്ഞില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത്
67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം.
അതായത് 3699000 രൂപ.
സെസും ചർച്ചാർജും എപ്പോഴെങ്കിലും അടച്ചാൽ പോരാ..
സെപ്റ്റംബറിൽ ബംമ്പർ അടിച്ചാൽ
ഒക്ടോബറിൽ പണം കിട്ടി എന്ന് കരുതുക.
ഡിസംബറിന് മുൻപ് 2 കോടി 8674000 രൂപ അടക്കണം.
ഇല്ലങ്കി ഓരോ മാസവും ആ തുകയുടെ 1% പെനാൽറ്റി ഇട്ട് തരും.
ലോട്ടറി അടിച്ച പലർക്കും ഇതറിയില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാൽറ്റിയും ചേർത്ത് ചാമ്പും.

1 കോടി രൂപ സമ്മാനമടിച്ചാല്‍

Signature-ad

1 കോടി രൂപ സമ്മാനമടിച്ചാല്‍ 10 ശതമാനം ഏജന്റ് കമ്മീഷൻ പോകും. 10 ലക്ഷം രൂപ ഈ ഇനത്തില്‍ സമ്മാന തുകയില്‍ നിന്ന് കുറയും. ബാക്കി 90 ലക്ഷം രൂപയില്‍ നിന്നാണ് ടിഡിഎസ് ഈടാക്കുന്നത്. 30 ശതമാനം നിരക്കിലാണ് ലോട്ടറി സമ്മാനത്തില്‍ നിന്ന് നികുതി ഈടാക്കുക. 30 ശതമാനം ടിഡിഎസ് ഈടാക്കുമ്ബോള്‍ 27 ലക്ഷം രൂപ കുറവ് വരും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്.

സമ്മാനതുക 50 ലക്ഷം രൂപയ്ക്ക് മുകളിലാകുമ്ബോള്‍ സര്‍ച്ചാര്‍ജ് ബാധകമാകും. 50 ലക്ഷം മുതല്‍ 1 കോടി വരെ 10 ശതമാമനാണ് സര്‍ചാര്‍ജ്. നികുതിയായി അടച്ച തുകയുടെ 10 ശതമാനമാണ് സര്‍ച്ചാര്‍ജ് അടയ്ക്കേണ്ടത്. 27 ലക്ഷം രൂപയുടെ 10 ശതമാനമായ 2.70 ലക്ഷം രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പോകും.

അടുത്തത് ഹെല്‍ത്ത് ആൻഡ് ഏജ്യുക്കേഷൻ സെസും നല്‍കണം. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് നല്‍കേണ്ടത്. 1,18,000 രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.

ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത്

 ലോട്ടറി അടിച്ചാല്‍ അതൊരിക്കലും മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക.അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് ഒരു ചാര്‍ട്ട്ഡ് അക്കൗണ്ടിനെ ബന്ധപ്പെടുക. ഏതൊക്കെ പണമാണ് അടക്കേണ്ടത്, ടാക്സ് അടക്കേണ്ട തുക ഇതെല്ലാം മനസിലാക്കി വെച്ച്‌ കൃത്യമായ രീതിയില്‍ തുക വിനിയോഗിക്കുക.
ചിലര്‍ ബ്ലാക്കിന് ടിക്കറ്റ് മാറാനൊക്കെ ശ്രമിക്കാറുണ്ട്. അതൊക്കെ പൊല്ലാപ്പിലേ ചെന്ന് അവസാനിക്കൂ. അതിനാല്‍ ലോട്ടറി അടിച്ചാല്‍ ലോട്ടറി വകുപ്പില്‍ നിന്ന് തന്നെ കൃത്യമായി പണം മാറ്റിയെടുക്കണം.
നികുതി

1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.

50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. 50 ലക്ഷം- 1 കോടിക്ക് കീഴില്‍ 10 ശതമാനവും 1-2 കോടി വരെ 15 ശതമാനവും 2-5 കോടി വരെ 25 ശതമാനവുമാണ് സര്‍ചാര്‍ജ്. 5 കോടിക്ക് മുകളില്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഇതോടൊപ്പം ഹെല്‍ത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയി 4 ശതമാനം ഈടാക്കും.

Back to top button
error: