IndiaNEWS

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ആരാധകർ കട്ട കലിപ്പിൽ;ഡോ.നെൽസൺ ജോസഫ് എഴുതുന്നു

തിരുവനന്തപുരം:ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ബിസിസിഐ.ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ആര്‍ അശ്വിനും  ഏഷ്യാ കപ്പില്‍ അരങ്ങേറ്റം നടത്തിയ തിലക് വര്‍മ്മയും യുവതാരം ഋതുരാജ് ഗെയ്ക്വാദുമൊക്കെ ടീമില്‍ ഇടം നേടുമ്ബോഴും സഞ്ജുവിനെ എന്തുകൊണ്ടാണ് അവഗണിക്കുന്നതെന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ സഞ്ജു സാംസണെ പിന്തുണച്ച്‌ ഡോ നെല്‍സണ്‍ ജോസഫ് പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. വെറും 13 മത്സരങ്ങളില്‍ ലഭിച്ച ഒമ്ബത് ഇന്നിംഗ്സില്‍ മികച്ച സ്റ്റാറ്റ്സ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് കഴിവുള്ളത് കൊണ്ട് തന്നെയാണെന്ന് നെല്‍സണ്‍ ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Signature-ad

‘അവസരം കൊടുത്തത് പതിമൂന്ന് മാച്ചില്‍. ആ പതിമൂന്ന് മാച്ചില്‍ തന്നെ ബാറ്റ് ചെയ്യാൻ ചാൻസ് 9 ഇന്നിംഗ്സില്‍. അവസരം കൊടുത്തത് അഞ്ചാം നമ്ബരിലും ആറാം നമ്ബരിലും. എന്നിട്ട് അയാള്‍ക്ക് ഈ സ്റ്റാറ്റ്സ് ഉണ്ടാക്കാൻ പറ്റിയിട്ടുണ്ടെങ്കില്‍ അതീ വിമര്‍ശകന്മാരാരും ദാനമായിട്ട് കൊണ്ടെ കൊടുത്തതൊന്നുമല്ല. അയാള്‍ക്ക് കഴിവുളളതുകൊണ്ട് തന്നെയാണ്’- നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരൊറ്റ ഏകദിനം മാത്രം കളിച്ച തിലക് വര്‍മ ഏകദിന ടീമിലുണ്ട്.
രണ്ട് ഏകദിനത്തില്‍ നിന്ന് 27 റണ്‍ മാത്രമുള്ള ഋതുരാജ് ഗെയിക് വാദ് ടീമിലുണ്ട്.
27 മാച്ചില്‍ നിന്ന് ആവറേജ് 24 മാത്രമുള്ള സൂര്യകുമാര്‍ യാദവ് പിന്നെയും ടീമിലുണ്ട്.
സഞ്ജു സാംസണ്‍ ടീമിലില്ല.

ആ ടീമില്‍ മാത്രമല്ല, ഈ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഇന്ത്യ കുറച്ചധികം ടൂര്‍ണമെൻ്റുകള്‍ കളിച്ചിരുന്നു. ഏഷ്യ കപ്പില്‍ സഞ്ജു ഇല്ല. ഏഷ്യൻ ഗെയിംസിന് ടീം അയയ്ക്കുന്നുണ്ട്. സഞ്ജു ഇല്ല.
ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പൊ ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിനത്തിലുമില്ല.
ഈ മൂന്നാലു ടൂര്‍ണമെൻ്റുകളിലായി ഏറ്റവും കുറഞ്ഞത് മുപ്പത് കളിക്കാരെങ്കിലും കളിക്കാൻ പോവുന്നുണ്ടാവും. അതിലൊന്നിലും സഞ്ജു ഇല്ല.

ഏഷ്യൻ ഗെയിംസിൻ്റെ ടീമിലെ വിക്കറ്റ് കീപ്പര്‍ ഇതുവരെ അന്താരാഷ്ട്ര മല്‍സരം കളിക്കാത്ത ജിതേഷ് ശര്‍മയാണ്, രണ്ടാമത്തെയാണ്‍ പ്രഭിര്‍സ്മരണ്‍ സിങ്ങും.

– ഐപിഎല്‍ –
ജിതേഷ് ശര്‍മ – 543 റണ്‍ (ആവറേജ് 25.9)
പ്രഭിര്‍സ്മരണ്‍ സിങ്ങ് – 422 റണ്‍ (ആവറേജ് 21.1)
സഞ്ജു സാംസണ്‍ – 3888 റണ്‍ (ആവറേജ് 29.2)
ഇതിനെ ഒന്നും അനീതി എന്ന വകുപ്പില്‍ പെടുത്താൻ പറ്റില്ലെങ്കില്‍ പിന്നെ അനീതി എന്ത് തേങ്ങയാണെന്ന് എനിക്കറിയില്ല- ഡോ.നെൽസൺ ജോസഫ് കുറിപ്പിൽ പറയുന്നു

Back to top button
error: