KeralaNEWS

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ല; ഒന്നര മാസത്തെ ലീവെടുത്ത് ബിജു പ്രഭാകര്‍ 

തിരുവനന്തപുരം:എ.കെ.ശശീന്ദ്രനാണ് ഗതാഗത മന്ത്രിയെങ്കില്‍, കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് തുടരാമെന്ന് ബിജു പ്രഭാകർ. സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ നേരത്തെ ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു.

 മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ലെന്നാണ് വിവരം.ഇന്നു മുതല്‍ ഒന്നര മാസം ബിജു പ്രഭാകര്‍ ലീവിലായിരിക്കും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.കെ.ശശീന്ദ്രനായിരുന്നു ഗതാഗതവകുപ്പ് മന്ത്രി. പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ പരിപാടികള്‍ തുടങ്ങിവച്ചത് ശശീന്ദ്രനായിരുന്നു. തൊഴിലാളി സംഘടനകളുമായി സമരസപ്പെട്ട് പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

Signature-ad

അതേസമയം നവംബറില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഗണേശ്‌കുമാറിന് വനം വകുപ്പ് നല്‍കി  വനം മന്ത്രി എ.കെ. ശശീന്ദ്രന് ഗതാഗതവകുപ്പ് നല്‍കുമെന്നാണ് സൂചന.ഗതാഗതം വേണ്ടെന്ന് നേരത്തെ തന്നെ ഗണേശ്‌കുമാര്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗതാഗത വകുപ്പിനെതിരെ ഗണേശ് നേരത്തേ പരസ്യവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.

സിനിമ ഉള്‍പ്പെടുന്ന സാംസ്കാരിക വകുപ്പ് വേണമെന്നാണ് ഗണേശ്‌കുമാറിന്റെ ആഗ്രഹമെങ്കിലും അത് നൽകാനാവില്ലെന്ന് സിപിഐഎം ഗണേശിനെ അറിയിച്ചിട്ടുണ്ട്.

Back to top button
error: