NEWSPravasi

മതിയായ യോഗ്യതയില്ല;19 മലയാളി നഴ്സുമാര്‍ കുവൈറ്റിലെ ജയിലിൽ

കുവൈറ്റ് സിറ്റി:19 മലയാളി നഴ്സുമാര്‍ കുവൈറ്റിലെ ജയിലില്‍.കുവൈറ്റിലെ മാലിയയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണു തടവറയിലായത്.

താമസനിയമം ലംഘിച്ചെന്നും ലൈസൻസ് ഇല്ലെന്നും മതിയായ യോഗ്യത ഇല്ലാത്തവരെന്നും ആരോപിച്ച്‌ ഇവരെ പിടികൂടിയത്. എന്നാല്‍, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ഉള്‍പ്പെടെയാണ് ദിവസങ്ങളായി കുവൈറ്റ് ജയിലില്‍ കഴിയുന്നത്.

ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Signature-ad

എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും 3 മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്.

താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേരെയാണ് കുവൈത്ത് മാനവശേഷി സമിതി പിടികൂടിയത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.

Back to top button
error: