ചെന്നൈ: വൻ സ്വീകരണമാണ് വിശാൽ നായകനായ മാർക്ക് ആൻറണി ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച മൌത്ത് പബ്ലിസിറ്റി ഒന്നാം ദിനത്തിൽ ബോക്സ് ഓഫീസിലും പ്രകടനമായിരുന്നു. ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും 8.35 കോടി നേടി. വിശാലിൻറെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
അതേ സമയം രണ്ടാം ദിനത്തിൽ ചിത്രം 9 കോടിക്ക് അടുത്ത് കളക്ഷൻ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ചിത്രത്തിൻറെ മൊത്തം കളക്ഷൻ 17.3 കോടിയായിരിക്കുകയാണ്. അതേ സമയം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം ഞായറാഴ്ചയും മികച്ച പ്രകടനം നടത്തിയേക്കും എന്നാണ് വിലയിരുത്തൽ. sacnilk.com ൻറെ കണക്കുകൾ പ്രകാരമാണിത്. അതേ സമയം ഈ തുകയിൽ കൂടിയേക്കാം അവസാന കണക്കിൽ എന്നും വിവരമുണ്ട്.
അതേ സമയം അതേ സമയം എസ്ജെ സൂര്യയുടെ പെർഫോമൻസ് വൻ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആൻറണി എന്ന നായകനായി വിശാൽ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെർഫോമൻസാണ് കാണിക്കുന്നത്. സ്പൈഡർ, മാനാട് പോലുള്ള ചിത്രങ്ങളിലെ വില്ലൻ റോളുകളെക്കാൾ വളരെ ലൌഡായ ഒരു പെർഫോമൻസാണ് ഇതിൽ എസ്ജെ സൂര്യ നടത്തുന്നത്.
ജിവി പ്രകാശ് കുമാറിൻറെ പാശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലെവലിൽ എത്തിക്കുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തലുകൾ വരുന്നത്. വളരെ കളർഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത്. മാർക്ക് ആന്റണി ആമസോൺ പ്രൈം വീഡിയോയിൽ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സുനിൽ, ഋതു വർമ, അഭിനയ, കെ ശെൽവരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിംഗ്സ്ലെ തുടങ്ങിയവരും വേഷമിട്ട മാർക്ക് ആന്റണിയിൽ അന്തരിച്ച നടി സിൽക്ക് സ്മിതയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.