SportsTRENDING

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് ശക്തമായ ടീമുമായി ഓസ്ട്രേലിയ; സ്റ്റീവ് സ്മിത്തും കമിൻസും തിരിച്ചെത്തി

മെൽബൺ: ഏകദിന ലോകകപ്പിന് മുമ്പ് അടുത്ത ആഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തും പാറ്റ് കമിൻസും ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈയിന് പരിക്കേറ്റ ട്രാവിസ് ഹെഡ് ടീമിലില്ല. കമിൻസിൻറെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഓസീസിനെ നയിക്കുന്ന മിച്ചൽ മാഷും ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ട്.

മാറ്റ് ഷോർട്ട്, സ്പെൻസർ ജോൺസൺ എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങൾ. ഏകദിന ലോകകപ്പ് ടീമിൽ ഇല്ലാത്ത മാർനസ് ലാബുഷെയ്ൻ, തൻവീർ സംഗ, നഥാൻ എല്ലിസ് എന്നിവരും ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ട്. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കിൽ പകരം ലാബുഷെയ്ൻ ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്.

Signature-ad

ലോകകപ്പ് ടീമിലുള്ള ആഷ്ടൺ ആഗർ വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. ലോകകപ്പിന് തൊട്ടുമുമ്പ് ഈ മാസം 22, 24, 27 തീയതികളിൽ മൊഹാലി, ഇൻഡോർ, രാജ്കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങൾ. ഏകദിന ലോകകപ്പിൽ ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീൻ ആബട്ട്, അലക്സ് കാരി, നേഥൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്നിസ് , ഡേവിഡ് വാർണർ, ആദം സാംപ.

Back to top button
error: