കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 3:00 മണിക്കാണ് മത്സരം. പതിനൊന്നാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിൽ എത്തുന്നത്. അഞ്ചു തവണ ലങ്ക ചാമ്പ്യന്മാരായി.
ഇന്ത്യ 10 തവണ ഫൈനലിൽ എത്തി.2018ൽ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂർണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ടൂർണമെൻറ് ജയം സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.അതേസമയം ഇന്നത്തെ മത്സരവും മഴ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്.ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.
ഫൈനലിന് ഒരു റിസർവ് ദിനം കൂടി അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക.