ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്)ന്റെ പരീശീലന കേന്ദ്രങ്ങളുണ്ടെന്ന സംശയത്തില്‍ തമിഴ്നാട്ടിലും തെലങ്കാനയിലും 30 ഇടത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. ദക്ഷിണേന്ത്യയിലെ ഐ.എസ്. പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിശോധനയെന്ന് എന്‍.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കോയമ്പത്തൂരില്‍ 21 ഇടത്തും ചെന്നൈയില്‍ മൂന്ന് സ്ഥലത്തും ഹൈദരാബാദില്‍ അഞ്ചിടത്തും തെങ്കാശിയില്‍ ഒരിടത്തുമാണ് പരിശോധന.
കോയമ്പത്തൂരില്‍ കോവൈ അറബിക് കോളേജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ്. കോളേജില്‍ പഠിച്ചവരുടെ വസതികളക്കടം എന്‍.ഐ.എ. നിരീക്ഷണത്തിലാണ്. കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ 82-ാം വാര്‍ഡ് കൗണ്‍സിലറായ ഡി.എം.കെ. അംഗത്തിന്റെ വീട്ടിലും പരിശോധന നടന്നു. കോയമ്പത്തൂരിലെ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ എം. മുബഷീറയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവരെടു ഭര്‍ത്താവിനെ ചോദ്യംചെയ്തു. ഇയാള്‍ കോവൈ അറബിക് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയാണ്.
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തിന്‍െ്‌റ തുടരന്വേഷണവുമായും റെയ്ഡിന് ബന്ധമുണ്ട്. തമിഴ്നാട്ടില്‍ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് ഈശ്വരന്‍ ക്ഷേത്രത്തിനു സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസിയായ ജമീഷ മുബീനാണ് സ്‌ഫോടനത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ഇയാള്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുന്നത്.