KeralaNEWS

ഓണം ബംപര്‍ ഷെയര്‍ ഇട്ട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഷെയർ ഇട്ട് ലോട്ടറി വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ലെന്നതാണ്. ലോട്ടറി തുക ഒരിക്കലും ലോട്ടറി വകുപ്പ് വീതിച്ച്‌ നല്‍കില്ല. അതായത്, അഞ്ച് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെങ്കില്‍ അവരഞ്ചു പേര്‍ക്കുമായി സമ്മാന തുക വീതിച്ചു നല്‍കില്ല. ഈ അഞ്ച് പേരില്‍ ഒരാളുടെ അക്കൗണ്ടിലേക്കായിരിക്കും സമ്മാന തുക എത്തുക.

ഷെയര്‍ ഇട്ട് ലോട്ടറി വാങ്ങുന്നവര്‍ ആരുടെ അക്കൗണ്ടിലേക്കാണോ സമ്മാനത്തുക എത്തേണ്ടത് അയാളെ ചുമതലപ്പെടുത്തുക. ഈ വ്യക്തിയുടെ വിവരങ്ങള്‍ മാത്രം ലോട്ടറി വകുപ്പിന് നല്‍കിയാല്‍ മതി. എത്ര ആളുകളാണ് ഷെയറിട്ടത് അവരുടെ എല്ലാവരുടെയും പേരുകളില്‍ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തിയാലും മതിയാകും. ഈ സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിക്കണം.

അതേസമയം സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന ആളുടെ കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കുകയും വേണം.

Signature-ad

ഇത്തവണ പത്ത് സീരിസുകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. TA, TB, TC, TD, TE,TG, TH, TJ, TK, TL എന്നിങ്ങനെയുള്ള സീരിസുകളാണ് തിരുവോണം ബമ്ബര്‍ പുറത്തിറക്കിയിട്ടുള്ളത്.

സമ്മാനഘടനയിൽ അടിമുടി മാറ്റവുമായാണ് ഇത്തവണ ഓണം ബമ്പറിന്റെ വരവ്.25 കോടിയുടെ ബംബർ ജോതാവടക്കം 21 പേര്‍ ഇത്തവണ ഓണം ബംബർ വഴി കോടിപതികളാവും.അതായത് 25 കോടിയുടെ ഒന്നാം സമ്മാനത്തിന് ശേഷം  20 പേര്‍ക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും.

1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.

50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. 50 ലക്ഷം- 1 കോടിക്ക് കീഴില്‍ 10 ശതമാനവും 1-2 കോടി വരെ 15 ശതമാനവും 2-5 കോടി വരെ 25 ശതമാനവുമാണ് സര്‍ചാര്‍ജ്. 5 കോടിക്ക് മുകളില്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഇതോടൊപ്പം ഹെല്‍ത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയി 4 ശതമാനം ഈടാക്കും.

ഓണം ബംബർ 25 കോടി ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 12 കോടി 88 ലക്ഷം രൂപ മാത്രമാണ്.1 കോടി രൂപ സമ്മാനിച്ചാൽ  ഏജൻസി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.

125.54 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പറിന്റെ മൊത്തം സമ്മാന തുക.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില.സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

Back to top button
error: