IndiaNEWS

ബീഹാറിൽ സ്‌കൂൾ കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം

പാട്ന: ബീഹാറിലെ ബാഗമതി നദിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ടുമറിഞ്ഞ് 12 പേര്‍ മുങ്ങിമരിച്ചു. മുസാഫര്‍പൂരില്‍ ഇന്ന് രാവിലെയാണ് അപകടം.
34 കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. പോലീസും എൻഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി കാണാതയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

നദിയില്‍ ശക്തമായ ഒഴുക്കാണുള്ളതിനാല്‍ രക്ഷാപ്രവർത്തനത്തിനും തടസ്സം നേരിടുന്നുണ്ട്.നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പലരേയും രക്ഷിച്ചത്.സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

Back to top button
error: