IndiaNEWS

ലഡാക്കിനോട് ചേർന്ന തർക്കപ്രദേശമായ ന്യോമയിൽ വ്യോമത്താവളം നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി:ലഡാക്കിലെ ന്യോമയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിര്‍മ്മിക്കാൻ ഇന്ത്യ.12 ന് ഇതിന്റെ ശിലാസ്ഥാപനം നടക്കും.

ജി20 ഉച്ചകോടി അവസാനിച്ച്‌ ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് ചൈനയ്‌ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നാണ് നിരീക്ഷണം.കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെല്‍റ്റില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷൻ (ബിആര്‍ഒ) ആണ് പുതിയ എയര്‍ഫീല്‍ഡ് നിര്‍മിക്കുന്നത്. മൊത്തം 218 കോടി രൂപ ചെലവ് വരും.

Signature-ad

സെപ്തംബര്‍ 12 ന് ജമ്മുവിലെ ദേവകിൽ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിയ്‌ക്ക് ശിലാസ്ഥാപനം നടത്തും.

Back to top button
error: