ബുന്ദേല്‍ഖണ്ഡിലെ ശ്രീ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ പതിവു പോലെ ജന്മാഷ്ടമി ദിനത്തില്‍ അര്‍ദ്ധരാത്രി പൂജ നടക്കുകയായിരുന്നു. താന്‍ ആരതി നടത്തുമെന്ന് പറഞ്ഞ് ജിതേശ്വരി ദേവി പൂജ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കടന്ന ജിതേശ്വരി ദേവിയെ ക്ഷേത്രം ഭാരവാഹികള്‍ വലിച്ചെടുത്ത് പുറത്തിടുകയായിരുന്നു.
ഇവർ വീണ്ടും അകത്തുകടന്നതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.തുടർന്ന് ജിതേശ്വരി ദേവിയെ ബലംപ്രയോഗിച്ചാണ് പൊലീസ് പുറത്തുകൊണ്ടുപോയത്.ജിതേശ്വരി മദ്യപിച്ചിരുന്നെന്ന് പോലീസ് പറയുന്നു.ഇവർ സ്ഥലത്തെ ബിജെപി നേതാവ് കൂടിയാണ്.
ശ്രീ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ ജന്മാഷ്ടമി സമയത്ത് കഴിഞ്ഞ 300 വര്‍ഷമായി രാജകുടുംബത്തിലെ പുരുഷന്മാര് മാത്രമാണ് ചടങ്ങ് നടത്തിയിരുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ സന്തോഷ് കുമാര്‍ തിവാരി പറഞ്ഞു. ജിതേശ്വരിയുടെ മകനെ ക്ഷണിച്ചെങ്കിലും വന്നില്ല. ജിതേശ്വരി ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രശ്നമുണ്ടാക്കി. രാജകുടുംബത്തിലെ സ്ത്രീ ആചാരം ലംഘിച്ച് ശ്രീകൃഷ്ണന്റെ ആരതി തടസ്സപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് സന്തോഷ് കുമാര്‍ തിവാരി പറഞ്ഞു.