മുണ്ടക്കയം:കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു വാഹനങ്ങളാണ് മുണ്ടക്കയം ടൗണില്‍നിന്നു മോഷണം പോയത്.ചൊവ്വാഴ്ച വര്‍ക്‌ഷോപ്പില്‍ നല്‍കാനായി കൊണ്ടുവന്ന വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തു കണ്ടെത്താനായില്ല.തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ മുണ്ടക്കയം ബൈപാസ് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.എന്നാല്‍, ബൈക്കിന്‍റെ എന്‍ജിന്‍ ഭാഗം, ബാറ്ററി, ഒരു ടയര്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു.സംഭവം സംബന്ധിച്ചു മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.
ഒരാഴ്ച മുൻപ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോടു ചേര്‍ന്നു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കാണാതെ പോയിരുന്നു.പിന്നീടു നടത്തിയ അന്വേഷണത്തില്‍ ടൗണിനോടു ചേര്‍ന്നുതന്നെ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും മുണ്ടക്കയം ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ വന്നതോടെ ബൈക്കിന്‍റെ ഉടമസ്ഥൻതന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളത്തു പോലീസ് പരിശോധനയ്ക്കിടെ മോഷ്ടാക്കള്‍ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിനോടു ചേര്‍ന്നുള്ള സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന്‍റെ ടയറും ബാറ്ററിയും മോഷ്ടിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.