തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യ രാഷ്ട്രീയ ശത്രു കോൺഗ്രസാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആശയപരമായ ശത്രുവാണ് കമ്മ്യൂണിസ്റ്റ്. എന്നാൽ പൊളിറ്റിക്കൽ ശത്രു വളരെ സേഫ് സോണിലൂടെയാണ് പോവുന്നത്. കോൺഗ്രസിനെ തകർക്കാൻ ബിജെപി ശക്തമായ നിലപാട് എടുക്കണം. കോൺഗ്രസിനെ കേരളത്തിൽ നമ്പർ വൺ ശത്രുവായി പ്രഖ്യാപിക്കണം. കേരളത്തിൽ കോൺഗ്രസാണ് ബിജെപിയെ തകർക്കുന്നത്. ഇന്ത്യയിൽ തകർക്കുന്നതും കോൺഗ്രസാണ്. കാരണം സിപിഎം ഇന്ത്യയിൽ ബിജെപിക്ക് എതിരാളിയേ അല്ലെന്നും ബി ഗോപാലകൃഷ്ണൻ ന്യൂസ് അവറിൽ പറഞ്ഞു.
ബിജെപിയുടെ ഒന്നാമത്തെ ശത്രു ആര് എന്നതിൽ ഒരു വിചിന്തനം ആവശ്യമാണെന്ന്. ഇത് ബിജെപി സ്വയം ചെയ്യേണ്ടതാണ്. പാർട്ടി സ്വയം ചെയ്യണ്ടേതാണ്. ബിജെപിക്ക് കിട്ടേണ്ട വോട്ടുകൾ കിട്ടുന്നില്ലെന്നത് വസ്തുതയാണെന്നും ഗോപാലകൃഷ്ണൻപറഞ്ഞു. ബിജെപിയുടെ വോട്ട് കേരളത്തിൽ 12 ശതമാനം ഉണ്ടല്ലോ. ഈ ശതമാനം ഇല്ലാതിരുന്ന യുപിയും കർണാടകയും മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് ഭരണം ബിജെപിയാണ്.
ശബരിമല വിഷയത്തിലായാലും ബിജെപിക്ക് വരണ്ടേതായിട്ടുള്ള വോട്ടുകൾ ബിജെപി ജയിക്കില്ല, അതിന് പകരം ദുർഭരണം ഒഴിവാക്കണം എന്ന നിലയിൽ കോൺഗ്രസിന് പോവുന്നു. അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ മുന്നിൽ വെക്കുകയാണ്. അന്ന് അയ്യപ്പനാണെങ്കിൽ ഇന്ന് ഗണപതിയായിട്ടുണ്ടാവണം. സിപിഎം തോൽക്കണമെന്നാണ് പുതുപ്പള്ളിയുടെ മനസ്സിലുള്ളത്. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സിൽ ഉമ്മൻചാണ്ടിയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും അത് നിഷേധിക്കാനാവില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.