അതേസമയം പാലക്കാട് ഡിവിഷന് അനുവദിച്ച വന്ദേഭാരത് ഇതുവരെയും ചെന്നൈ വിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.ബേസിൻ ബ്രിഡ്ജിലെ റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ‘കേരളത്തിന്’ അനുവദിച്ച രണ്ടാമത്തെ ആ വന്ദേഭാരത്.
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം.ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറിയെന്നുള്ള വാർത്ത പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ ലക്ഷ്യം മംഗലാപുരം എന്നായി പ്രചാരണം.എന്നാല്‍ ഐസിഎഫിന് പുറത്തുകടന്നിട്ടും വന്ദേഭാരത് ഇതുവരെ ചെന്നൈ വിട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ട്രെയിൻ ഗോവയിലെ മഡ്ഗാവിൽ നിന്നും മംഗലാപുരത്തേക്കാകും സർവീസ് നടത്തുക.മംഗലാപുരവും പാലക്കാട് ഡിവിഷന്റെ ഭാഗമാണ്.