IndiaNEWS

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതം; ഇരുവരെയും കൈയ്യോടെ പിടികൂടിയ ഭാര്യ  ഇരുവരെയും തല മുണ്ഡനം ചെയ്ത് ‍ തെരുവിലൂടെ നടത്തിച്ചു

വിശാഖപട്ടണം: ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടിയ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ഇരുവരുടെയും തല മുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി തെരുവിലൂടെ നടത്തിച്ചു.ലേപാക്ഷി സ്വദേശിയായ ഹുസൈന്‍(30), കാമുകി ഷബാന(32) എന്നിവരാണ് അക്രമത്തിന് ഇരയായത്.

തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീസത്യസായി ഗ്രാമത്തിലെ ലേപാക്ഷി ഗ്രാമത്തിലാണ് സംഭവം.ഹുസൈനും ഷബാനയും തമ്മില്‍ വിവാഹേതരബന്ധമുണ്ടെന്നും താൻ ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു എന്നുമാണ് ഹുസൈന്റെ ഭാര്യ നാസിയ പറയുന്നത്. ഷബാന രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം.തിങ്കളാഴ്ച ഷബാനയുടെ വീട്ടിലെത്തിയ നാസിയ ഇവിടെനിന്ന് ഹുസൈനെ പിടികൂടുകയും ബന്ധുക്കളെ വിളിച്ചുവരുത്തി  ഇരുവരുടെയും തലമുടി പാതി മുണ്ഡനം ചെയുകയും ചെയ്തു.

Signature-ad

ശേഷം കയര്‍ കൊണ്ട് രണ്ടുപേരെയും പരസ്പരം ബന്ധിപ്പിച്ചശേഷം തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയുമായിരുന്നു. കൂടാതെ ഇതെല്ലാം നാസിയയും ബന്ധുക്കളും മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചശേഷം രണ്ടുപേരെയും ഓട്ടോറിക്ഷയില്‍ കയറ്റി ഹുസൈന്റെ ഗ്രാമത്തിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച്‌ നാട്ടുകാര്‍ ഇടപെടുകയും നാസിയയെയും ബന്ധുക്കളെയും  പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ നാസിയക്കും ബന്ധുക്കള്‍ക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Back to top button
error: