NEWSWorld

യാത്രക്കാരന് വയറിളക്കം !! സര്‍വീസ് റദ്ദ് ചെയ്തത് വിമാനം തിരിച്ചിറക്കി പൈലറ്റ്

റക്കലിനിടെ യാത്രക്കാരന് നിര്‍ത്താതെ വയറിളക്കം.!!  സര്‍വീസ് റദ്ദ് ചെയ്തത് വിമാനം ഉടൻ തന്നെ തിരിച്ചിറക്കി പൈലറ്റ്.അമേരിക്കയിലാണ് സംഭവം.
യാത്രമധ്യേ യാത്രക്കാരന് വയറ്റിളക്കം സംഭവിച്ചതോടെ പൈലറ്റ് വിമാനം തിരികെ യാത്ര ആരംഭിച്ച എയര്‍പ്പോര്‍ട്ടിലേക്ക് തിരിച്ച്‌ വിടുകയായിരുന്നു. യുഎസിലെ അറ്റ്ലാന്റയില്‍ നിന്നും സ്പെയിനിലെ ബാഴ്സലോണയിലേക്കുള്ള ഡല്‍റ്റ ഫ്ലൈറ്റ് എന്ന വിമാനത്തിലാണ് സംഭവം ഉണ്ടായത്.

സര്‍വീസ് റദ്ദ് ചെയ്ത വിമാനം യാത്രക്കാരുമായി തിരികെ യാത്ര ആരംഭിച്ച അറ്റ്ലാന്റ വിമാനത്താവളത്തില്‍ തിരികെയിറക്കുകയായിരുന്നു. യാത്ര ആരംഭിച്ച്‌ രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരന് വയറിളക്കം അനുഭവപ്പെട്ടത്. സര്‍വീസ് റദ്ദാക്കാൻ കാരണക്കാരനായ യാത്രക്കാരനാരാണെന്നുള്ള വിവരം വിമാനക്കമ്ബനി പുറത്ത് വിട്ടില്ല. അറ്റ്ലാന്റയില്‍ നിന്നും ബാഴ്സലോണയിലേക്ക് എട്ട് മണിക്കൂറാണ് വിമാനയാത്രയുടെ ദൈര്‍ഘ്യം.

എന്നാല്‍ എന്തുകൊണ്ട് വിമാനം തിരികെ ഇറക്കുന്നു എന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നല്‍കിയ വിശദീകരണമാണ് കൂടുതല്‍ രസകരം. ജൈവപകട സൂചന നല്‍കിയാണ് പൈലറ്റ് വിമാനം തിരികെ അറ്റ്ലാന്റെ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തത്.

Signature-ad

തിരികെ അറ്റ്ലാന്റയില്‍ എത്തിച്ച യാത്രക്കാരെ വിമാനക്കമ്ബനി മറ്റൊരു വിമാനത്തില്‍ ബാഴ്സലോണയിലേക്കയച്ചു, ഇതെ തുടര്‍ന്ന് നിശ്ചയിച്ച സമയത്തെക്കാളും എട്ട് മണിക്കൂര്‍ വൈകിയാണ് ബാഴ്സലോണയില്‍ മറ്റ് യാത്രക്കാര്‍ എത്തിച്ചേര്‍ന്നത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് വിമാനക്കമ്ബനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Back to top button
error: