LIFETRENDING

നടി അഹാനയ്ക്ക് കോവിഡ് 19

ളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് നടന്‍ കൃഷണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താന്‍ കോവിഡ് പോസിറ്റീവ് ആയതായി താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്റൈനിലാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന അറിയിച്ചു.

Signature-ad

‘കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം’, എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഞാന്‍ സ്റ്റീവ് ലോപ്പസ്, പതിനെട്ടാം പടി, ഹേയ് ജൂഡ്, ഞാണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക നാന്‍സി റാണി എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍. നാന്‍സി റാണിയാണ് ഇനി താരത്തിന്റെ നരാനിരിക്കുന്ന ചിത്രം.

Back to top button
error: