TRENDING

സ്ത്രീകൾക്കായി വനിതാ വികസന കോർപ്പറേഷന്റെ പുതുവത്സര സമ്മാനം; വനിതകൾക്കായി രണ്ട് പുതിയ വായ്പാ പദ്ധതികൾ കൂടി

തിരുവനന്തപുരം; സംസ്ഥാനത്തെ വനികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി രണ്ട് പുതിയ വായ്പാ പദ്ധതികൾ കൂടി ആരംഭിക്കുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ വികസന പ്രവർത്തനങ്ങളിൽ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് പുതിയ പദ്ധതികൾ.

സംസ്ഥാനത്തെ വനിതാ സംഘങ്ങൾക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയും , സ്ഥാനപത്തിന്റെ പുതിയ കേന്ദ്ര ഫണ്ടിം​ഗ് ഏജൻസിയായ ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോർപ്പറേഷന്റെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്കാണ് ജനുവരി 5 മുതൽ തുടക്കമിടുന്നത്.
ഉച്ചക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് അനക്സ് 2 ലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ആരോ​ഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. സഹകരണ, വിനോദ സഞ്ചാര, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും, സാമ്പത്തിക സ്വാശ്രത്വം ഉറപ്പു വരുത്തുന്നതിനുമായാണ് പുതിയ വായ്പാ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ചുങ്കത്തറ വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വർക്കിം​ഗ് വമിൻസ് ഹോസ്റ്റർ, ഡേ കെയർ സെന്റർ, വനിതാ പകൽ വീട് എന്നിവയാണ് വനിതാ വികസന കോർപ്പറേഷൻ നൽകുന്ന വായ്പ ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.

ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോർപ്പറേഷന്റെ സംസ്ഥാന ചാനലൈസിം​ഗ് ഏജൻസിയായി പ്രവർത്തിക്കുന്നതിനുള്ള അനുമതി സംസ്ഥാന സർക്കാർ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് നൽകിയിട്ടുണ്ട്. ഇതിലേക്കായി 100 കോടി രൂപയുടെ ​ഗ്യാരണ്ടിയും, കോർപ്പറേഷന് അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലത്തിന് കീഴിൽ പ്രവർത്തിച്ച് വരുന്ന എൻഎസ്കെഎഫ്ഡിസി , ശുചീകരണ തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും സാമൂഹിക , സാമ്പത്തിക, ഉന്നമനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുകയാണ്.

കേരളത്തിൽ ശുചീകരണ ജോലികളിൽ ഉള്ളവരിൽ ഭൂരിഭാ​ഗവും വനിതകളാണ്. ജാതിമതഭേദമന്യേ ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വനിതകളെയും, വനിതാ കൂട്ടായ്മകളേയും സഹായിക്കാനാണ് വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് എൻഎസ് കെഎഫ്ഡിസിയുടെ വിവിധ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നതെന്ന് കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ ​ഗ്രൂപ്പുകൾക്ക് 4% പലിശ നിരക്കിൽ ഒരു ഗ്രൂപ്പിന് പരമാവധി 6 ലക്ഷം രൂപയും ഒരു സി ഡി എസിന് പരമാവധി 50ലക്ഷം രൂപയും വരെ നൽകുന്ന ലഘു വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന. പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈൻ വഴി തത്സമയം ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button