KeralaNEWS

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം വാഗമണില്‍; ഉദ്ഘാടനം നാളെ

ഇടുക്കി:ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വാഗമണ്ണിലെ കോലാഹലമേട്ടിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലം.

ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.

Signature-ad

40 മീറ്ററാണ് പാലത്തിന്റെ നീളം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് അവസരം ഒരുങ്ങുന്നത്.120 അടി നീളമുള്ള ചില്ലുപാലത്തില്‍ ഒരേ സമയം 15 പേര്‍ക്ക് കയറാം. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ പാലത്തില്‍ നില്‍ക്കാൻ അനുവദിക്കും. പ്രായഭേദെമന്യേ 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. ആകാശ ഊഞ്ഞാല്‍, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്.

സമുദ്രനിരപ്പില്‍നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റം കൂടിയാണ്.മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളിലെ വിദൂരക്കാഴ്ചകള്‍ പോലും സഞ്ചാരികള്‍ക്ക് പാലത്തിൽ നിന്നാൽ കാണാൻ സാധിക്കും.

ഡി.ടി.പി.സി.യും പെരുമ്ബാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് പാലം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Back to top button
error: