KeralaNEWS

ജനങ്ങളുടെ പരാതികളേറുന്നു; ഭരണ സംവിധാനത്തെ വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ഭരണ സംവിധാനത്തെ വിമര്‍ശിച്ച് മുന്‍ധനമന്ത്രി ടി.എം.തോമസ് ഐസക്. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ചിന്ത’യില്‍ എഴുതിയ ലേഖനത്തില്‍ ആണ് വിമര്‍ശനം.

”സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാര്‍ദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്” -അദ്ദേഹം പറഞ്ഞു. പോലീസിനെതിയെും വിമര്‍ശനം ഉന്നയിച്ച അദ്ദേഹം കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നില്ലെന്ന് ആരോപിച്ചു.

Signature-ad

”കാര്‍ഷിക മേഖലയിലെ വളര്‍ച്ച രൂക്ഷമായ മുരടിപ്പില്‍ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്കരീതിയില്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല” -അദ്ദേഹം പറഞ്ഞു.

 

Back to top button
error: