പത്തനംതിട്ട:കനത്തമഴയും മണ്ണിടി ച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളതിനാലും നാളെ (4 സെപ്റ്റംബർ 2023) നു കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴയാണ് ലഭിക്കുന്നത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഗവിക്ക് അടുത്ത് ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.ഇന്ന് വൈകുന്നേരം സീതത്തോട് പഞ്ചായത്തിലും മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. പരിസരപ്രദേശത്തെ ജനങ്ങളെ ഇവിടെ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം എന്നും കലക്ടർ അഭ്യർത്ഥിച്ചു.