KeralaNEWS

പെരുമഴ ; തിരുവനന്തപുരത്ത് വെള്ളച്ചാട്ടം കാണാനെത്തിയവർ വനത്തിനുള്ളിൽ കുടുങ്ങി

തിരുവനന്തപുരം: കല്ലാര്‍ – മീൻമുട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു.വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്.20 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

മീൻമുട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകിയതോടെയാണ് തോടിന്റെ മറുകരയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. സമീപത്തെ നാട്ടുകാരും ഗാര്‍ഡുകളും ചേര്‍ന്ന് സഞ്ചാരികളെ ഇക്കരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ മുതല്‍ പ്രദേശത്ത് ചെറിയതോതില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍ വനത്തിനുള്ളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.അതാണ് തോട് നിറയാൻ കാരണമായത്.വൈകിട്ട് 4 മണിയോടെയാണ് തോട്ടില്‍ വെള്ളം കയറിയത്.ഇതോടെ ഇരുപതോളം വാഹനങ്ങളും ആളുകളും മറുകര കുടുങ്ങുകയായിരുന്നു.

Back to top button
error: