ചെന്നൈ:ജയിലര്‍ സിനിമയുടെ വൻവിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സ് രണ്ട് ബി.എം.ഡബ്ല്യു എസ്.യു.വി സമ്മാനമായി നല്‍കി.
അതേസമയം ബി.എം.ഡബ്ല്യു എക്സ് 7, ബി.എം.ഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് എക്സ്7 ആണ് രജനികാന്ത് തിരഞ്ഞെടുത്തത്. നിര്‍മ്മാതാവ് കലാനിധി മാരൻ കാറിന്റെ താക്കോല്‍ രജനികാന്തിന് കൈമാറി. ഇതിന്റെ വീഡിയോ സണ്‍ പിക്ചേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പെട്രോള്‍ , ഡീസൻ വേരിയന്റുകളില്‍ ബി,എം,.ഡബ്ല്യു എക്സ് 7 വിപണിയില്‍ ലഭ്യമാണ്. 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വില. 5.8 സെക്കൻഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ എക്സ് 7ന് കഴിയും. പെട്രോള്‍ മോഡലിന് 381 ബിഎച്ച്‌പി പവറും 520 ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡിസല്‍ എൻജിനിലാകട്ടെ 340 ബി.എച്ച്.പിയും 700 എൻ.എം ടോര്‍ക്കുമാണ്.
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ജയിലര്‍ ബോക്‌സോഫീസില്‍ ഉജ്ജ്വല കളക്ഷൻ നേടിക്കൊണ്ടിരിക്കുകയാണ്.ആഗസ്റ് റ് പത്തിന് റിലീസ് ചെയ്ത ചിത്രം 22 ദിവസത്തിനുളളില്‍ ഇന്ത്യയില്‍ തന്നെ ഇതുവരെ നേടിയത് 328 കോടിയിലധികമാണ്.’ .ആഗോള തലത്തില്‍ ചിത്രം 525 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.