ന്യുയോർക്ക്:പൊതുജനങ്ങള്‍ക്ക് കേള്‍ക്കുന്ന രീതിയില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടം അനുമതി നല്‍കി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നല്‍കിയിരിക്കുന്നത്.
ന്യൂയോര് ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനില്‍ മഗ്‌രിബ് ബാങ്കിനും അനുമതി നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപാര്‍ട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ശബ്ദനിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിനു വിലക്കില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. പുതിയ നിയമം നടപ്പാക്കിയതോടെ ഇനിമുതല്‍ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്ക്കായുള്ള ബാങ്കിന് പ്രത്യേക പെര്‍മിറ്റ് എടുക്കേണ്ട ആവശ്യമില്ല.