KeralaNEWS

പുതുപ്പള്ളിയിൽ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ഇറക്കി കളം പിടിക്കാൻ ബിജെപി

കോട്ടയം: പുതുപ്പള്ളിയിൽ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ഇറക്കി അവസാന ലാപ്പിൽ കളം പിടിക്കാൻ ബിജെപി.

കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖര്‍, ദേശീയ വക്താവ് ടോംവടക്കൻ, മുൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയസെക്രട്ടറി അനില്‍ കെ ആൻ്റണി എന്നിവര്‍പുതുപ്പള്ളി എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻലാലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Signature-ad

30ന് മണ്ഡലത്തിലെത്തുന്ന രാജീവ് ചന്ദ്രശേഖര്‍ അയര്‍ക്കുന്നം ശ്രീലക്ഷ്മി റസിഡൻസിയില്‍ രാവിലെ 11.30 ന് പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 1.30ന് സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസേഴ്സ് മീറ്റിലും പങ്കെടുക്കും. രാത്രി 8 മണിക്ക് അയര്‍ക്കുന്നം പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 10 ല്‍ നടക്കുന്ന കുടുംബസംഗമം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി വി.മുരളീധരൻ ആഗസ്റ്റ് 31, സെപ്തംബര്‍ 2 തിയ്യതികളില്‍ ലിജിൻലാലിന് വേണ്ടി പുതുപ്പള്ളിയില്‍ പ്രചരണത്തിനെത്തും. 31 ന് രാവിലെ 9.30ന് കൂരപ്പട പഞ്ചായത്തിലെ വാര്‍ഡ് 2 ലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്തൃസംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. 10.30ന് മീനടം പഞ്ചായത്തിലെ പുതുവയല്‍ എസ്.സി കോളനിയിലെ കുടുംബസംഗമത്തിലും ഉച്ചയ്ക്ക് 12.30ന് എസ്‌എൻഡിപി മണര്‍കാട് യൂണിറ്റിൻ്റെ ചതയദിനാഘോഷത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും. 2 ന് രാവിലെ 12 മണിക്ക് വി.മുരളീധരൻ മണര്‍കാട് ഇലക്ഷൻ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തും.

ദേശീയ വക്താവ് ടോംവടക്കൻ 30,31 തിയ്യതികളില്‍ പുതുപ്പള്ളിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 30 ന് രാവിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 12 മണിക്ക് മണര്‍കാട് ഓഫീസില്‍ മാദ്ധ്യമങ്ങളെ കാണും.4 മണിക്ക് വാകത്താനം ജംഗ്ഷനില്‍ ലിജിൻലാലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കും. പിന്നീട് വാകത്താനം, വെല്ലൂര്‍, മണര്‍കാട് എന്നിവിടങ്ങളില്‍ വിവിധ കുടുംബയോഗങ്ങളിലും ടോംവടക്കൻ പങ്കെടുക്കും. 31 ന് രാവിലെ 10 മണിക്ക് കീവോട്ടേഴ്സിനെ കാണുന്ന അദ്ദേഹം 3 മണിക്ക് പാമ്ബാടി ദയാരാ ചര്‍ച്ച്‌ സന്ദര്‍ശിക്കും.

മുൻകേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം 30,31തിയ്യതികളിലാണ് പുതുപ്പള്ളിയില്‍ സന്ദര്‍ശിക്കുക.30 ന് 10 മണിക്ക് കൂരോപ്പട പഞ്ചായത്തില്‍ കീവോട്ടേഴ് സമ്ബര്‍ക്കത്തോടെ പ്രചരണം ആരംഭിക്കുന്ന അല്‍ഫോണ്‍സ് ഉച്ചയ്ക്ക് 3 മണിക്ക് രാജ് റസിഡൻസിയില്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 4 മണിക്ക് എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അദ്ദേഹം മണര്‍കാട് ജംഗ്ഷനില്‍ വോട്ടഭ്യര്‍ത്ഥിക്കും. പിന്നീട് പയ്യപ്പാടി, തോട്ടക്കാട്, അകലക്കുന്നം എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും അദ്ദേഹം പങ്കെടുക്കും.

ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആൻ്റണി 30,31, സെപ്തംബര്‍ 1 തിയ്യതികളില്‍ പുതപ്പള്ളിയില്‍ സജീവമാകും. 30 ന് രാവിലെ 10 മണിക്ക് അയര്‍കുന്നത്ത് പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 2.30 ന് മണര്‍കാട് പെരുമണ്ണൂര്‍കുളം എൻഎസ്‌എസ് ഹാളില്‍ പുതിയ വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും. 5 മണിക്ക് അയര്‍ക്കുന്നം ജംഗ്ഷനില്‍ ലിജിൻലാലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന അനില്‍ പിന്നീട് പഞ്ചായത്തില്‍ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുക്കും. 31 ന് രാവിലെ 10 മണിക്ക് തിരുവഞ്ചൂരില്‍ ചതയദിനാഘോഷത്തിലും ഉച്ചയ്ക്ക് 3 മണിക്ക് പുതുപ്പള്ളി എരുമലൂരില്‍ കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുക്കും.1 ന് രാവിലെ 10 മണിക്ക് വെള്ളൂരില്‍ കീവോട്ടേഴ്സ് സമ്ബര്‍ക്കവും 3 മണിക്ക് കൂരോപ്പടയില്‍ കുടുംബയോഗത്തിലും അനില്‍ ആൻ്റണി പങ്കെടുക്കും.

Back to top button
error: