KeralaNEWS

കട്ടപ്പനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യാശ്രമം; യുവതിയെ രക്ഷിച്ചത് പോലീസ്

ഇടുക്കി: കട്ടപ്പന നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസെത്തി രക്ഷിച്ചു. ചേറ്റുകുഴി സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ടോടെ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൈഞരമ്പ് മുറിച്ച് ചോരയൊലിക്കുന്നനിലയില്‍ കണ്ടെത്തിയ യുവതിയെ കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ. ലിജോ പി.മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

Back to top button
error: