കേരളത്തിലെ സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നലീഫ് ജിയ. തമിഴ് മോഡലായ നലീഫിന് മലയാളം ഒട്ടും അറിയില്ലെങ്കിലും കേരളത്തോടുള്ള പ്രിയം കൂടുതലാണ്.
ഓണത്തിനും ആ ഇഷ്ടത്തില്‍ ഒരു കുറവും വരുത്തിയില്ല നലീഫ്.ഓണത്തിനായി വ്യത്യസ്തമായ രീതിയില്‍ ഡിസൈൻ ചെയ്ത താരത്തിന്റെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കുര്‍ത്തയും മുണ്ടും ധരിച്ചാണ് നലീഫ് ഓണത്തിന് ഒരുങ്ങിയത്. ഇതിലെ കുര്‍ത്തയിലെ ഡിസൈനാണ് ആളുകളെ അമ്ബരപ്പിച്ചത്. പായസവും പപ്പടവും പഴവും അവിയലും എരിശ്ശേരിയും സാമ്ബാറുമെല്ലാമായി തൂശനിലയില്‍ വിളമ്ബിയ സദ്യയായിരുന്നു ഡിസൈൻ.
കുര്‍ത്തയുടെ ഒരു ഭാഗത്തായിരുന്നു ഈ ഡിസൈനുണ്ടായിരുന്നത്. മറുഭാഗത്ത് അത്തപ്പൂക്കളവും മാവേലിയും ആനയും തിരുവാതിര കളിയുമെല്ലാം തുന്നിച്ചേര്‍ത്തിട്ടുണ്ട്. രാജേഷ് ഖന്ന ഡിംപ്ള്‍ എന്ന ഫാഷൻ ഡിസൈനറാണ് ഈ കുര്‍ത്തയ്ക്ക് പിന്നില്‍. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നലീഫ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.