KeralaNEWS

കാശ് വാരി കായൽ ടൂറിസം

ആലപ്പുഴ:വർഷങ്ങൾക്കു‌ ശേഷം കായൽ സവാരിക്കായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ഹൗസ്‌ബോട്ട്‌ മേഖല പ്രതീക്ഷയിൽ. ഓണം സീസൺ മേഖലയ്‌ക്കാകെ പുത്തനുണർവാണ് നൽകിയത്.
ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ ഈമേഖല സജീവമായത്‌. കോവിഡ്‌ മൂലം പ്രതിസന്ധിയിലായ വ്യവസായം ഓണത്തിന് തിരിച്ചുവരവിന്റെ ഓളത്തിലാണ്‌.ബുക്ക്‌ ചെയ്‌തവരിൽ കൂടുതലും വിദേശികളും അന്യ സംസ്ഥാനത്തു‌ നിന്നുള്ളവരുമാണ്.
ഓണത്തിന്‌ മുമ്പ്‌ തന്നെ ടൂറിസം മേഖലയിൽ അനക്കമുണ്ടായിരുന്നെങ്കിലും ഹൗസ്‌ ബോട്ട്‌ മേഖലയ്‌ക്ക്‌ കാര്യമായ അനക്കം ഉണ്ടായിരുന്നില്ല.അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. നാട്ടിൻപുറത്തിന്റെ ഭംഗിയിൽ ആൾത്തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത സുന്ദരയിടങ്ങൾ കാണാനാകും എന്നതാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്.ഒപ്പം ബോട്ട്,വള്ളങ്ങളിലെ യാത്രയ്ക്കൊപ്പം രുചികരമായ ഭക്ഷണങ്ങളും ആസ്വദിക്കാൻ കഴിയും.

Back to top button
error: