NEWSSports

അവിശ്വസനീയം ഈ‌ വിജയം ! ‍ഈസ്റ്റ്ബംഗാള്‍ ഡ്യൂറന്റ്കപ്പ് ഫൈനലില്‍

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലില്‍.തോറ്റെന്ന് കരുതിയ മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സമനിലയിലെത്തിച്ച്‌ ഷൂട്ടൗട്ടില്‍ നോര്‍ത്ത്‌ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്താണ് കൊല്‍ക്കത്ത വമ്ബന്മാരുടെ ഫൈനല്‍ പ്രവേശനം.

16 തവണ ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ 2004-ന് ശേഷം ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്.നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമടിച്ച്‌ സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് ജയിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം.

76-ാം മിനിറ്റ് വരെ 2-0ന് മുന്നിലായിരുന്ന നോര്‍ത്ത്‌ഈസ്റ്റിനെതിരേ തകര്‍പ്പൻ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്.19 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലിലെത്തുന്നത്.ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഗോൾകീപ്പർ പ്രബ്സുഖൻ ഗില്ലാണ് അവർക്ക് തുണയായത്.

Signature-ad

കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായിരുന്നു.

Back to top button
error: