CrimeNEWS

വിഎസ്എസ്സി ആള്‍മാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം! മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കോപ്പിയടിക്കുന്നതിനു ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു ഉദ്യോഗാര്‍ഥി. പ്രതിഫലം മുന്‍കൂറായി നല്‍കിയെന്നും ഉദ്യോഗാര്‍ഥി സമ്മതിച്ചു. കേരള പോലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

ദീപക് ഷോഗന്റ്, ഋഷിപാല്‍, ലഖ്വീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. തട്ടിപ്പിനു പിന്നില്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ വന്‍ സംഘമാണെന്നു കണ്ടെത്തിയിരുന്നു. കേസില്‍ അമിത് എന്നയാളും നേരത്തെ പിടിയിലായിരുന്നു. കേസില്‍ മൊത്തം ഒന്‍പത് പ്രതികളാണ് അറസ്റ്റിലായത്.

Signature-ad

ദീപക് ഷോഗന്റാണ് കോപ്പിയടിയുടെ മുഖ്യ സൂത്രധാരനും ഏജന്റുമായി പ്രവര്‍ത്തിച്ചത്. ഋഷിപാലിനു വേണ്ടിയാണ് ഹൈടെക്ക് കോപ്പിയടി നന്നത്. ഇരുവരുടേയും സഹായിയായാണ് ലഖ്വീന്ദര്‍.

ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നു അറസ്റ്റിലായ ഉദ്യോഗാര്‍ഥി ഋഷിപാലാണ് പോലീസിനു മൊഴി നല്‍കിയത്. അമിതാണ് ആള്‍മാറാട്ടം നടത്തി കോപ്പിയടിച്ചത്. അമിതിനാണ് ഈ ഏഴ് ലക്ഷം രൂപ നല്‍കിയത്. എന്നാല്‍ അമിതിനു നേരിട്ടല്ല പണം നല്‍കിയത്. ദീപക് വഴിയാണ് അമിതിനു പണം ലഭിച്ചത്.

ഇവര്‍ ആദ്യമായിട്ടല്ല ഇത്തരത്തില്‍ കോപ്പിയടി നടത്തുന്നു. സമാനമായ രീതിയില്‍ നേരത്തെ മൂന്ന് തവണ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളിലും നേരത്തെ ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്സി പരീക്ഷയിലും ആള്‍മാറാട്ട കോപ്പിയടി നടത്തിയത്.

വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ടെക്നീഷ്യന്‍മാരെ നിമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് ആള്‍മാറട്ട കോപ്പിയടി തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് 10കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ഭൂരിഭാഗവും ഹരിയാനക്കാരായിരുന്നു.

ഷര്‍ട്ടിന്റെ ബട്ടണായി ഘടിപ്പിച്ച ചെറു ക്യാമറയില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ പുറത്തേക്ക് അയച്ചശേഷം ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരം കേട്ടെഴുതിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നി തസ്തികകളിലേക്ക് നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

 

Back to top button
error: