വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജയുടെ മുഖത്തും ദേഹത്തും ഭർത്താവ് ആസിഡ് ഒഴിച്ചു
ഇടുക്കി ജില്ലയിലെ വാത്തിക്കുട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജയുടെ നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പഞ്ചായത്തു കമ്മിറ്റി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ വൈസ് പ്രസിഡന്റിനു നേരെയാണ് ഭർത്താവ് പൊട്ടനാനിക്കൽ അനിൽ ആസിഡ് വർഷിച്ചത്.
കുടുംബ പ്രശ്നമാണ് ഇതിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം.
ഇന്നു പഞ്ചായത്തു കമ്മിറ്റിയിൽ പങ്കെടുക്കാനായി ഭർത്താവ് തന്നെയാണ് കാറിൽ ശ്രീജയെ കൊണ്ടു വിട്ടത്.
കമ്മിറ്റി കഴിഞ്ഞ് താൻ വന്നു കൂട്ടിക്കൊണ്ടു പോരാമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. പക്ഷേ അതു കൂട്ടാക്കാതെ ശ്രീജ സ്വന്തം തറവാട്ടിലേക്ക് പോയി. അതു ഭർത്താവിനെ പ്രകോപിച്ചു. അവിടെ എത്തിയ അനിൽ ഭാര്യയുടെ തലവഴി ആസിഡ് ഒഴിച്ചു. മുഖത്തും ദേഹത്തും പൊള്ളലേറ്റ ശ്രീജയെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജുവും മെംബർ ഡോളിയും മറ്റും ചേർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമീക ചികിത്സ നൽകിയ ശേഷം ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.
മുമ്പ് മുരിക്കാശ്ശേരിയിൽ താമസിച്ചിരുന്ന ശ്രീജയും അനിലും 2 മക്കളും ഇപ്പോൾ തൊടുപുഴക്കടുത്ത് കോടിക്കുളത്താണ് താമസം.