NEWS

സർക്കാർ ചീഞ്ഞു നാറുന്നു ,സാമ്പ്രാണിത്തിരി കത്തിച്ചു വച്ചാലും സൗഗന്ധം ഉണ്ടാകില്ല:രമേശ് ചെന്നിത്തല

പിണറായി സർക്കാർ ചീഞ്ഞു നാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .സാമ്പ്രാണിത്തിരി കത്തിച്ചു വച്ചാലും സുഗന്ധമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .ലോകത്തുള്ള തൈലങ്ങൾ എല്ലാം പുരട്ടിയാലും ദുർഗന്ധം മാറ്റാനാകില്ല .ചീഞ്ഞു നാറിയ കഥകളാണ് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

എത്രമാത്രം ഗുരുതരമാണ് സ്വർണക്കടത്ത് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച വസ്തുതകൾ പരിശോധിച്ചാൽ മനസിലാകും .മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്തു .എങ്ങിനെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ; ചർച്ചക്കായി നിയോഗിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു .

രാജ്യദ്രോഹ ബന്ധമുള്ള ഇത്തരമൊരു കേസിനു സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ് .കേസിൽ ശിവശങ്കറിന്‌ മാത്രമേ ഉത്തരവാദിത്വം ഉള്ളൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത് .എന്നാൽ ഇ ഡി പറയുന്നത് അങ്ങിനെയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടു .ഇക്കാര്യത്തിൽ ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .

Back to top button
error: