ഗുരുവായൂർ: തിരുവോണദിവസമായ ഇന്ന് ഗുരുവായൂരിൽ പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും.കാളൻ, ഓലൻ, പപ്പടം, പച്ചടി, കായവറവ്, പഴം പ്രഥമൻ, ഉപ്പിലിട്ടത്, മോര് ഉള്‍പ്പടെയുളള വിഭവങ്ങളുണ്ടാകും.
വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 2ന് അവസാനിക്കും. അതുവരെ വരിയില്‍ പ്രവേശിച്ചവര്‍ക്ക് അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നല്‍കുക. ക്ഷേത്രത്തില്‍ മേളത്തോടെയുള്ള വിശേഷാല്‍ കാഴ്ചശീവേലിയും ഉണ്ടാകും