IndiaNEWS

ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠഇകൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്ത് വരുമ്പോഴാണ് ഉത്തർപ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്.

Signature-ad

അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത് വന്നു. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

ഇന്നലെ സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രം​ഗത്തെത്തിയിരുന്നു. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നാണ് തൃപ്ത ത്യാ​ഗിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ അധ്യാപിക നി‍ർദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മ‍ർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി അധ്യാപിക രം​ഗത്തെത്തിയത്.

താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാ​ഗി പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും തൃപ്ത ത്യാ​ഗി ആവശ്യപ്പെട്ടു.

Back to top button
error: