തിരുവനന്തപുരം: 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും നല്‍കും. എംപിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റുണ്ട്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്‌സില്‍ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനല്‍കും.
ബോക്‌സില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍പ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റര്‍, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. വിതരണം ഇന്നു പൂര്‍ത്തിയായേക്കും.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ചതുപോലെ കിറ്റ് വിതരണം മുന്നോട്ടു കൊണ്ടുപോകാനായില്ല. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 10 ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇന്നത്തോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. പായസം മിക്‌സും കറിപ്പൊടികളും എത്താത്തതായിരുന്നു പ്രധാന പ്രതിസന്ധി.ല്‍മയുടെ പായസം മിക്സും, റെയ്ഡ്‌കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം?ഗ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.